Saturday, March 31, 2007

നിഴല്‍‌യുദ്ധം

നിഴലിനോടു പടവെട്ടുകയാണ് ഞാന്‍
എനിക്കറിയാം
ശത്രു ദുര്‍ബ്ബലനാണെന്ന്
എനിക്കറിയാം
വിജയമെന്റേതു തന്നെയാവുമെന്ന്
എനിക്കറിയാം
വിജയമൊരു ശൂന്യത സമ്മാനിക്കുമെന്ന്
എനിക്കറിയാം
വിജയിച്ച ഞാന്‍ വാള്‍‌മുനയാലെന്‍കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്ന്
എനിക്കറിയാം
വിജയിച്ച ഞാനെന്‍ ഹൃദയം ചെത്തിയെടുക്കുമെന്ന്
എനിക്കറിയാം
വിജയിച്ച ഞാന്‍ അലറിക്കരഞ്ഞ് കാട്ടിലേക്കോടുമെന്ന്
എനിക്കറിയാം
അപ്പോഴുമെന്റെ നിഴലെന്നെ പിന്തുടരുമെന്ന്
അതിനാല്‍ ഞാന്‍ പടവെട്ടിക്കൊണ്ടേയിരിക്കുന്നു

9 comments:

അനുപമ പ്രഭു said...

നിഴലിനോടു പടവെട്ടുകയാണ് ഞാന്‍
എനിക്കറിയാം
ശത്രു ദുര്‍ബ്ബലനാണെന്ന്
എനിക്കറിയാം
വിജയമെന്റേതു തന്നെയാവുമെന്ന്
എനിക്കറിയാം
വിജയമൊരു ശൂന്യത സമ്മാനിക്കുമെന്ന്
എനിക്കറിയാം
വിജയിച്ച ഞാന്‍ വാള്‍‌മുനയാലെന്‍കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്ന്

Unknown said...

ഉം (ഇരുത്തിയൊന്ന് മൂളിയതാണ്) :-)

കൊള്ളാം. എഴുത്ത് തുടരൂ.....

Mubarak Merchant said...

നിഴല്‍ സോളിഡായ ഒന്നിന്റെ സാന്നിധ്യമറിയിക്കുന്ന പ്രതീകം മാത്രമാണ്. അതിനോടു പടവെട്ടുന്ന കവയിത്രി ചരടിലെ വലികള്‍ക്കനുസരിച്ച് വാള്‍ ചലിപ്പിക്കുന്ന കേവലമൊരു മരപ്പോരാളി മാത്രം!
നിഴലിനു പിന്നിലെ യഥാര്‍ത്ഥശക്തിയെ തിരിച്ചറിഞ്ഞ് ഊര്‍ജ്ജം സംഭരിച്ച് പോരാടൂ.

mumsy-മുംസി said...

നല്ലത് പക്ഷേ അവസാനമാവുമ്പോഴേക്ക് കരുത്ത് ചോര്‍ന്നു പോയോ?

Ziya said...

നന്നായി.
ഇക്കാസ് പറഞ്ഞ പോലെ നിഴലിനു പിന്നിലെ യഥാര്‍ത്ഥശക്തികളെ തിരിച്ചറിഞ്ഞ് കൂടുതല്‍ കരുത്തോടെ എഴുത്ത് തുടരുക.
ഭാവുകങ്ങള്‍

സുല്‍ |Sul said...

സ്വഗതം.

എഴുത്ത് കൊള്ളാം.

അവസാനം എന്തേ അങ്ങനെയായെ?

-സുല്‍

അപ്പു ആദ്യാക്ഷരി said...

:-)
കൊള്ളാം

Visala Manaskan said...

‘എനിക്കറിയാം
വിജയിച്ച ഞാനെന്‍ ഹൃദയം ചെത്തിയെടുക്കുമെന്ന്‘

നൈസ്.
ബിലേറ്റഡ് സ്വാഗതം.

വിശാഖ് ശങ്കര്‍ said...

ആദ്യത്തെ എട്ടുവരികള്‍ നന്നായി.പക്ഷേ അവിടെനിന്നങ്ങോട്ട് അതിവൈകാരികതയും ഘടനാപരമായ ഒതുക്കമില്ലായ്മയും കവിതയെ തെല്ലൊന്നു വഴിതെറ്റിച്ചതായി തോന്നി.ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇനിയും മെച്ചപ്പെടുത്താമായിരുന്നു.