Sunday, April 1, 2007

ശിക്ഷ

മാപ്പു ചോദിപ്പൂ
ബോധം നശിച്ചിവള്‍ പുലമ്പിയ
വിഷലിപ്‌ത വാക്കുകള്
‍നിന്‍ നെഞ്ചകം പിളര്‍ന്ന്
സ്നേഹമധു നിറയും ഹൃദയം
തകര്‍ത്തുവെന്നറിയുമ്പോള്‍

മാപ്പപേക്ഷിപ്പാന്‍
ത്രാണിയില്ലിപ്പാപിക്കെത്ര
കഠോരമാം ശിക്ഷയും വിധിക്കുക

ഉമിത്തീയിലെറിയുക
ആര്‍ദ്രത വറ്റിയ
അഹന്ത മുറ്റിയ
പ്രാണന്‍ നീറിനീറിപ്പിടയട്ടെ
കാളകൂടം നിറഞ്ഞൊരീ
ശരീരത്തിന്‍ തോലുരിച്ചെടുക്കുക
കള്ളിമുള്‍ക്കാട്ടില്‍ വലിച്ചെറിയുക

ഒരുവാക്കിലൊരു നോക്കില്‍
നീയെന്നെ പഴിക്കില്ലെന്നറിയാം
ഒരിക്കലുമുള്ളാലെ ശപിക്കില്ലെന്നറിയാം
വേണ്ട
അശനിപാതം പതിച്ചീ
നീചശ്ശിരസ്സ് പൊട്ടിത്തെറിക്കട്ടെ

9 comments:

അനുപമ പ്രഭു said...

മാപ്പു ചോദിപ്പൂ
ബോധം നശിച്ചിവള്‍ പുലമ്പിയ
വിഷലിപ്‌ത വാക്കുകള്
‍നിന്‍ നെഞ്ചകം പിളര്‍ന്ന്
സ്നേഹമധു നിറയും ഹൃദയം
തകര്‍ത്തുവെന്നറിയുമ്പോള്‍

Anonymous said...

വിരുന്നുകാര്‍ വന്നാലും പെരുന്നാള്‍ വന്നാലും കോഴിക്കു കെടക്കപ്പൊറുതിയില്ലെന്നു പണ്ടാരാണ്ടു പറഞ്ഞത് പോലെ പ്രണയം പൂത്താലം പ്രേമം തകര്‍ന്നാലും ബ്ലോഗ്ഗേഴ്സിന്റെ നെഞ്ചത്താണല്ലോ ഈശ്വാരാ.
കൊള്ളാം ട്ടാ

സുല്‍ |Sul said...

"ഒരുവാക്കിലൊരു നോക്കില്‍
നീയെന്നെ പഴിക്കില്ലെന്നറിയാം
ഒരിക്കലുമുള്ളാലെ ശപിക്കില്ലെന്നറിയാം
വേണ്ട
അശനിപാതം പതിച്ചീ
നീചശ്ശിരസ്സ് പൊട്ടിത്തെറിക്കട്ടെ "

പ്രഭു കൊള്ളാം

-സുല്‍

നന്ദു said...

അനുപമ പ്രഭു :) മാപ്പപേക്ഷിക്കാന്‍ പോലും അറ്ഹതയില്ലാത്ത എന്തു തെറ്റാണ്‍ താങ്കള്‍ ചെയ്തത്? എലാത്തിനും കാലം മാപ്പു തരാതിരിക്കില്ല. പ്രത്യാശ കൈവിടേണ്ട. തുടര്‍ന്നുമെഴുതൂ.

Kaithamullu said...

പടവെട്ടുന്നോര്‍ പടവെട്ട് തുടരുക, മാപ്പപേക്ഷ എന്തിന്?

ടി.പി.വിനോദ് said...

പോസ്റ്റുകള്‍ രണ്ടും വായിച്ചു. കൂടുതലിഷ്ടമായത് നിഴല്‍യുദ്ധമാണ്. ഇനിയും നിറയട്ടെ കനമുള്ള കവിതകളിവിടെ...ആശംസകള്‍....

Raghavan P K said...

തോലുരിച്ചെടുക്കുക, പിന്നെ
കള്ളിമുള്‍ക്കാട്ടില്‍ വലിച്ചെറിയുക...കടുത്ത ശിക്ഷ തന്നെ!

ഇടിവാള്‍ said...

നല്ല കവിത, അനുപമേ!

Pramod.KM said...

ശപിക്കാന്‍ പോലും അറിയാത്ത ഒരാളോട് തെറ്റു ചെയ്തത് അനീതിയായിപ്പോയി, എന്നേ എനിക്കു പറയാനുള്ളു.