Sunday, April 1, 2007

ശിക്ഷ

മാപ്പു ചോദിപ്പൂ
ബോധം നശിച്ചിവള്‍ പുലമ്പിയ
വിഷലിപ്‌ത വാക്കുകള്
‍നിന്‍ നെഞ്ചകം പിളര്‍ന്ന്
സ്നേഹമധു നിറയും ഹൃദയം
തകര്‍ത്തുവെന്നറിയുമ്പോള്‍

മാപ്പപേക്ഷിപ്പാന്‍
ത്രാണിയില്ലിപ്പാപിക്കെത്ര
കഠോരമാം ശിക്ഷയും വിധിക്കുക

ഉമിത്തീയിലെറിയുക
ആര്‍ദ്രത വറ്റിയ
അഹന്ത മുറ്റിയ
പ്രാണന്‍ നീറിനീറിപ്പിടയട്ടെ
കാളകൂടം നിറഞ്ഞൊരീ
ശരീരത്തിന്‍ തോലുരിച്ചെടുക്കുക
കള്ളിമുള്‍ക്കാട്ടില്‍ വലിച്ചെറിയുക

ഒരുവാക്കിലൊരു നോക്കില്‍
നീയെന്നെ പഴിക്കില്ലെന്നറിയാം
ഒരിക്കലുമുള്ളാലെ ശപിക്കില്ലെന്നറിയാം
വേണ്ട
അശനിപാതം പതിച്ചീ
നീചശ്ശിരസ്സ് പൊട്ടിത്തെറിക്കട്ടെ